News

News & Events Details

29-11-2021

കാർഡിയോതൊറാസിക് യൂണിറ്റിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഡോക്ടർമാരെയും സ്റ്റാഫുകളെയും ആദരിച്ചു.

നമ്മുടെ കാർഡിയോതൊറാസിക് യൂണിറ്റിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഡോക്ടർമാരെയും സ്റ്റാഫുകളെയും 25 നവംബർ ഉച്ചക്ക് 1 മണിക്ക് നടന്ന പരിപാടിയിൽ ആദരിച്ചു. ഈ കഴിഞ്ഞ 5 വർഷത്തിനിടയിൽ മുന്നോറോളം ബൈപാസ് സർജറികൾ ചെയ്യാൻ നമ്മുടെ ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു പേർക്ക് ഒരു മാസത്തെ മരുന്നുകൾ ഡയറക്ടർ അബ്ദുൽ ജബ്ബാർ നൽകി. CVTS യൂണിറ്റ് ദയ ഡയാലിസിസ് യൂണിറ്റിലെ പത്തു രോഗികൾക്ക് ഡയാലിസിസ് കിറ്റ് നൽകി.

പരിപാടിയിൽ അഡ്മിനിസ്ട്രേറ്റർ ജയരാജൻ സ്വാഗതം, ചെയർമാൻ അഹമ്മദ് കോയ അധ്യക്ഷ പ്രസംഗം, ഡോ. വി.കെ അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബാലുമോഹൻ ആശംസകൾ അർപ്പിക്കുകയും, സീനിയർ മാനേജർ അനീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

IP Advance
Payment
Find A
Doctor
Lab Report